സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്

ഇംഫാല്‍: മണിപ്പൂരില്‍ നടന്ന വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് നേരത്തെ ബിരേൻ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലർക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിരേൻ സിംഗ് പറഞ‍‍്ഞു .ഫെബ്രുവരി 8 ശനിയാഴ്ച നടന്ന ഡി.ജി.എ.ആർ മെൻ ആന്റ് വിമെൻ പോളോ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മെയ്ത്തി വിഭാഗ ത്തിലുള്ളവരെ പട്ടികവർഗത്തില്‍പ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. 2023 മേയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഭവനരഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →