കരിപൂർ: കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ എത്തി. കൂടാതെ ഗവർണർ ആരിഫ് അലി ഖാൻ സന്ദർശിച്ചു. വിമാനത്തിൻറെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്, മികച്ച പ്രവർത്തന പരിചയമുള്ള ആളാണ് എന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് പ്രശംസിച്ചുകൊണ്ടാണ് വ്യോമയാന മന്ത്രി സംസാരിച്ചത്. സാധ്യമാകുന്നത് എല്ലാം ചെയ്തു എന്ന് കൂട്ടിച്ചേർത്തു. ദുരന്തത്തിൽ അഗാധമായ ദുഃഖവും രേഖപ്പെടുത്തി. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചെറിയ പരിക്ക് ഉള്ളവർക്ക് അമ്പതിനായിരം രൂപയുമാണ് ധനസഹായമായി നൽകുക.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഷൈലജടീച്ചറും ദുരന്തസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു.

