കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അനീതിയാണ് :കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍

കണ്ണൂർ: ജനവാസ കേന്ദ്രത്തിലെ കർഷകന്‍റെ കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍. കർഷകന്‍റെ കൃഷിയിടത്തില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു പുലി. ഇതിനെതിരേ കേസെടുക്കാനുള്ള നീക്കം അനീതിയാണ്. വന്യജീവിയെ വനത്തില്‍ കയറി ആക്രമിച്ചാല്‍ കേസെടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, ജനവാസകേന്ദ്രത്തിലേക്കു വന്യജീവികള്‍ ഇറങ്ങിവന്നാല്‍ കർഷകർക്കെതിരേ കേസെടുക്കുന്നത് ജനദ്രോഹപരമാണ്.

കേരളത്തിലുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് തുടക്കംകുറിക്കും

ഇത്തരം നടപടികള്‍ വനംവകുപ്പും വനംമന്ത്രിയും തുടർന്നാല്‍ കേരളത്തിലുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് തുടക്കംകുറിക്കും. സാധാരണക്കാർക്കും കർഷകർക്കും വന്യജീവി ശല്യത്താല്‍ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വനത്തില്‍ നില്‍ക്കേണ്ട വന്യജീവികള്‍ കൃഷിയിടത്തിലേക്ക് വരുന്പോള്‍ വനംവകുപ്പിനെതിരേ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന രീതിയില്‍ കേസെടുക്കണ മെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →