റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

December 21, 2024 - 11:07 am

.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം . ഡിസംബർ 20 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബർ 15 ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ ആരോഗ്യസ്ഥിതി ആരാഞ്ഞു. പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ രാവിലെ പുറത്തിറങ്ങിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *