റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍

December 6, 2024 - 7:59 pm

.കല്‍ക്കത്ത: ഇന്ത്യയോട് ചേ‍ർന്നുള്ള ബംഗ്ലാദേശ് അതിർത്തികളില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍.പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്.

ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി) ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍

ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി) ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ ഇന്ത്യൻ സൈന്യം പരിശോധിച്ചുവരികയാണെന്നാണ് വിവരങ്ങള്‍. പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ഡ്രോണുകളുടെ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുമ്പോള്‍ ബയ്‌രക്തർ ടിബി2 പോലെയുള്ള നൂതന ഡ്രോണുകള്‍ സ്ഥാപിക്കുന്നതിൻ്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തള്ളിക്കളയുന്നില്ല. ഹെറോണ്‍ ടിപി പോലെയുള്ള ഡ്രോണുകള്‍ ബംഗ്ലാദേശ് അതിർത്തികളില്‍ വിന്യസിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും സൂചനകള്‍ ഉണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *