അബുദാബി: യുഎഇയിലെ അബുദാബിയില്‍ കാണാതായ യഹൂദ റബ്ബി സവി കോഗന്റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.2024 നവംബർ 21 വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കോഗന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
.അബുദാബി പോലീസും ഇസ്രേലി ചാരസംഘടനയായ മൊസാദും ഊർജിത അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ മൃതദേഹവും കണ്ടെത്തുകയായിരുന്നു
