പ്രകൃതി ദുരന്തം നേരിടുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച് ഒഡീഷ.

ഭൂവനേശ്വർ:പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്ന് എന്ന ഖ്യാതി നേടി ഒഡീഷ. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന ഡാന ചുഴലിക്കാറ്റ് കര തൊടുമെന്ന മുന്നറിയിപ്പ് ലഭിച്ച സെക്കൻഡില്‍ ഒഡീഷ പ്രതിരോധ നടപടി തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് പത്ത് ലക്ഷത്തോളം പേരെ തീരദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. കൊല്‍ക്കത്തയിലും ബംഗാളിലും വൈദ്യുതാഘാതമേറ്റ് ഓരോരുത്തർ മരിച്ചു.

ഒടുവില്‍ ഡാന വീശിയടിച്ചു

അതിശക്തമായ മഴ പെയ്തു. വെള്ളപ്പൊക്കമുണ്ടായി. എന്നാല്‍ ഒഡീഷ വിദ​ഗ്ധമായി അവ നേരിട്ടു. പ്രകൃതി ദുരന്തം നേരിടുന്നതില്‍ വീണ്ടും പ്രാഗത്ഭ്യം തെളിയിച്ചു.കൃത്യമായ മുന്നൊരുക്കങ്ങള്‍ സർക്കാർ നടത്തിയിരുന്നു.പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും ബാധിക്കുന്ന ഒഡീഷ എപ്പോഴും കരുതലെടുത്താണിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും ബാധിക്കുന്ന ഒഡീഷ എപ്പോഴും കരുതലെടുത്താണിരിക്കുന്നത്. അതിനിടെ ഡാന ചുഴലിക്കാറ്റ് ദുർബലമായി.

1999ൽ വീശിയടിച്ച സൂപ്പർ സൈക്ലോൺ പാഠമായി

1999ല്‍ 260കിലോമീറ്റർ വേഗതയില്‍ വീശിയടിച്ച സൂപ്പർ സൈക്ലോണിനെത്തുടർന്ന് ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ എർസാമ ബ്ലോക്കിലെ നിരവധി ഗ്രാമങ്ങള്‍ കടലെടുത്തിരുന്നു. അതേത്തുടർന്ന് പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ വർഷവും ഒഡീഷ വർദ്ധിപ്പിച്ചുവരുന്നു. ഷെല്‍റ്ററുകള്‍ ഒരുക്കുന്നത് മുതല്‍ സ്വന്തം വീടുകളില്‍ നിന്ന് മാറാത്തവർക്ക് ബോധവത്കരണം നടത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതില്‍ പോലും കൃത്യമായ പദ്ധതികൾ ആവിഷ്ക്കരിച്ചു.ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം ഷെല്‍റ്ററുകളില്‍ സജ്ജം .മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ ഇടയ്ക്കിടെ ഷെല്‍റ്ററുകള്‍ പരിശോധിക്കും

പത്ത് ലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു.,

ഇത്തവണ പോലും പത്ത് ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിയത്. സംസ്ഥാനത്തിന്റെ ദുരന്തമേഖലകളില്‍ നിരവധി ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തങ്ങളെത്തും മുമ്പ് ജനങ്ങള്‍ക്ക് കൃത്യമായി അപായ മുന്നറിയിപ്പ് ഇതിലൂടെ നല്‍കാനാകും ദുരന്തസമയത്ത് മുതലെടുപ്പ് നടത്തുന്നവരെ തടയാനും കർശന നിരീക്ഷണമുണ്ട് ആളില്ലാത്ത വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ പ്രത്യേക പൊലീസ് നിരീക്ഷണം. പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും ബാധിക്കുന്ന ഒഡീഷ എപ്പോഴും കരുതലെടുത്താണിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →