മണിപ്പൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള : ആറര ലക്ഷത്തോളം രൂപ കവർന്നു

ഇംഫാല്‍: മണിപ്പൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച്‌ തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച്‌ ആറര ലക്ഷത്തോളം രൂപ കവർന്നു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. യൂകോ ബാങ്ക് (യുസിഒ) . ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. 2024 ഒക്ടോബർ 16 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

ഇതിന്റെ ദൃശ്യം സിസിടിവിയില്‍ നിന്നും വ്യക്തമാണ്.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്കിൻ മുനയില്‍ നിർത്തി. ശേഷം ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തി. ഇതിന്റെ ദൃശ്യം സിസിടിവിയില്‍ നിന്നും വ്യക്തമാണ്. തുടർന്ന് പണവുമെടുത്ത് മോഷ്ടാവ് ഓടിപ്പോയി. സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഈ പ്രദേശങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നിരന്തരമായി സംഭവിക്കുന്നുണ്ട്

ണിപ്പൂരില്‍ സംഘർഷ ബാധിത പ്രദേശത്തെ ബാങ്കിലാണ് മോഷണം നടന്നത്. ഈ പ്രദേശങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നിരന്തരമായി സംഭവിക്കുന്നുണ്ട്.കഴിഞ്ഞ മെയില്‍ സംഘർഷം തുടങ്ങിയ ശേഷമുള്ള അഞ്ചാമത്തെ സംഭവമാണിത്. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരില്‍ ബാങ്കുകള്‍ കൊള്ളയടിച്ചിട്ടുണ്ട്. 2023 നവംബറില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖയില്‍ നിന്ന് 18.85 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ആക്‌സിസ് ബാങ്ക് ശാഖയില്‍ നിന്നും ഒരു കോടി രൂപ കവർന്ന സംഭവവുമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →