പാലക്കാട്| പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുല്‍ സലാം, ഹാബിജ കധോന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള മകളാണ് മരിച്ചത്. ഏപ്രിൽ 15 ബുധനാഴ്ച പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം.
പാല്‍ കുടിച്ച ഉടന്‍ തന്നെ കുഞ്ഞ് ബോധരഹിതയായി
ഫീഡിങ് റൂമിലിരുന്ന് മാതാവ് മുലയൂട്ടുന്നതിനിടെ കുട്ടിയുടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങുകയായിരുന്നു. പാല്‍ കുടിച്ച ഉടന്‍ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കള്‍ പറഞ്ഞു. ഉടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. .
