തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ 13 ന് ഡല്‍ഹിക്ക് പോകും. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കേണ്ട റിപ്പോർട്ട് തയാറായി വരുന്നു എന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്.
ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ സംബന്ധിച്ച വിവരം അറിയിച്ചില്ല.
വരുംദിവസങ്ങള്‍ രാജ്ഭവനില്‍നിന്ന് ഇ-മെയില്‍ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നു എന്ന് മുഖ്യമന്ത്രി ഒരു ദിനപത്രത്തോട് പറഞ്ഞിട്ടും അത് തന്നെ അറിയിച്ചില്ല എന്നാണ് ഗവർണറുടെ കുറ്റപ്പെടുത്തല്‍. താൻ പറയാത്ത കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന്, മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഗവർണർ അത് അംഗീകരിക്കാൻ തയാറായിട്ടില്ല. പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നുവെങ്കില്‍ എന്ത് നിയമനടപടി സ്വീകരിച്ചു എന്ന ചോദ്യമാണ് ഗവർണർ മുന്നോട്ടുവയ്ക്കുന്നത്.
