യുഎസ് : മുൻ അമേരിക്കൻ പ്രസിഡന്റും 2024 നവംബറിൽ നടക്കാൻപോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധ ശ്രമ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇറാൻ ഭീഷണിയെ കുറിച്ചുള്ള വിശദാംശങ്ങൾ ദേശീയ ഇന്റലിജൻസ് ഡയറക്ടറുമായ ഓഫീസാണ് ട്രംപിന് കൈമാറിയത്.
കൂടുതൽ ജാഗ്രത, സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ്
ട്രംപിനെ വധിച്ച് യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെന്നും അവർ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. എനിക്ക് ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുമ്ബൊരിക്കലും ഉണ്ടായിട്ടില്ല, സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർത്ഥിയായ ശേഷം ട്രംപിന് നേരെ നടന്ന രണ്ടു വധശ്രമങ്ങൾ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതായാലും കൂടുതൽ ജാഗ്രത തുടരുകയാണ്
