കാസർക്കോട്: കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് രോഗം ഭേദമായി വീട്ടിലെത്തിയശേഷം പനി തുടങ്ങി. വീണ്ടും ജൂലൈ 30-ാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തിങ്കളാഴ്ച രാത്രി പത്തരയോടെ മരണമടഞ്ഞു. മരണശേഷമുള്ള സ്രവ പരിശോധനയിലും കൊറോണ പോസിറ്റീവ് ആയിരുന്നു.



