റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: കടലൂര്‍ ജില്ലയിലെ താഴങ്കുടയില്‍ മത്സ്യ തൊഴിലാളിയെ പത്തംഗ  സംഘം കൊലപ്പെടുത്തി. മതിവനന്‍ (36) ആണ് കൊല്ലപ്പെട്ടത് . ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്  മാസിലാമണിയുടെ സഹോദരനാണ് കൊല്ലപ്പെട്ട മതിവനന്‍.              

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ മുന്‍ വൈരാഗ്യമാണ്  കൊലപാതകത്തിലേക്ക്  നയിച്ചത്. മതിവനന്‍ മരിച്ചതറിഞ്ഞ് വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നിരവധി മീന്‍പിടുത്ത ബോട്ടുകളും വാഹനങ്ങളും ബഹളക്കാര്‍ തകര്‍ത്തു. സംഘര്‍ഷവും തീവയ്പ്പുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 500 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *