ഒരു വർഷമായി ഈ റോഡ് തകർന്ന് കിടക്കുന്നു;പരാതി നൽകി രക്ഷയില്ല;ഇനി സമരം തന്നെയെന്ന് കെ ടി യു സി (എം)

പാലാ : പാലാ ടി. ബി. റോഡ് തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. റോഡ് തകർന്നതുമൂലം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അതുമൂലം റോഡിന്റെ ഇരു സൈഡ്കളിലും ഉള്ള വ്യാപരികൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.

ആയതിനാൽ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി (KTUC(M) അറിയിച്ചു. ജോസ്കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു കാരയ്ക്കൽ, ബിബിൽ പുളിയ്ക്കൽ, ഷിബു കാരമുള്ളിൽ, കെ. കെ. ദിവാകരൻ നായർ, സത്യൻ പാലാ, ബെന്നി ഉപ്പൂട്ടിൽ, വിൻസെന്റ് തൈമുറിയിൽ, കുര്യാച്ചൻ മണ്ണാർമറ്റം, കെ. വി. അനൂപ്, ടോമി കണ്ണംകുളം, സിബിച്ചാൻ മുളമൂട്ടിൽ, മേരി തമ്പി, കെ. എസ്. രാജൻ, എം. ടി. മാത്യു, ബേബി വെള്ളിയേപ്പള്ളിൽ, ജോയൽ വെള്ളിയേപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →