റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുക്കും

September 19, 2023 - 6:00 am

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ വനിതാ എംഎൽഎമാരാണ് കേസിൽ പരാതിക്കാർ.പുതിയ കേസെടുക്കുന്ന കാര്യം 2023 സെപ്തംബർ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്.

കോൺഗ്രസ് എംഎൽഎമാരെ പ്രതി ചേർത്തായിരുന്നു അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൽ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാൻ നിർദേശം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *