റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.ഇടുക്കി : ചെറുതോണി ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ ഉയത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. 2023 ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സംഭവത്തിൽ കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു.

അതേസമയം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കുന്നതിനുളള സമയം 2023 ഒക്ടോബർ 31 വരെ നീട്ടി. ഓഗസ്റ്റ് 31വരെ അണക്കെട്ടുകളിൽ സന്ദർശനം നടത്താമെന്നായിരുന്നു അധികൃതർ നേരത്തെഅറിയിച്ചിരുന്നത്. .നങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടിയത്. ഓണം പ്രമാണിച്ച് 2023 ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ സന്ദർശനത്തിനായി തുറന്നുകൊടുത്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *