ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍:കാശ്മീരിനെ തകര്‍ത്ത് കേരളം

ഭുവനേശ്വര്‍: ദേശീയ ജൂനിയര്‍ ഫുട്‌ബോളില്‍ ജമ്മു കാശ്മീരിനെതിരേ കേരളത്തിന് എതിരില്ലാത്ത നാലു ഗോളിന്റെ ജയം. 15-ാം മിനുട്ടില്‍ സിനാന്‍ ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അനസിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകളുമായി ഷബീല്‍ ജയം ഉറപ്പിച്ചു. 79, 90 മിനുട്ടുകളിലായിരുന്നു ഷബീലിന്റെ ഗോളുകള്‍.
കേരളം നാളെ വെസ്റ്റ് ബംഗാളിനെ നേരിടും. കേരളത്തിന്റെ ഗ്രൂപ്പിലെ അവസാനമത്സരം മേഘാലയയോടാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →