താനൂർ : ഇടുക്കി, തൊടുപുഴ, കാഞ്ഞിരമറ്റം സ്വദേശി പി.ടി. ജോമോൻ ( 36 ) ആണ് താനൂർ പോലീസിന്റെ കസ്റ്റഡിയിലായത്. തിരൂർ – താനൂർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലോറി ഓടിച്ചു വരുന്നതിനിടെ വഴിയരുകിൽ നിന്ന 60 കാരിയെ കണ്ട് വാഹനം നിർത്തി മാനഭംഗപ്പെടുത്തുവാൻ ശ്രമമിച്ചതായാണ് കേസ്. ഇവർ ബഹളം വച്ചതോടെ ലോറിയുമായി പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് കടന്ന ഇയാളെ നിരീക്ഷണ കാമറകളുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്.
താനൂർ മുതൽ കോഴിക്കോട് വരെയും. കോഴിക്കോട് മുതൽ എറണാകുളം വരെയും റോഡിൽ സ്ഥാപിച്ചിരുന്ന 150 നിരീക്ഷണ കാമറകളാണ് കേസിൽ പോലീസ് പരിശോധിച്ചത്. 200 ലോറികൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത് . പരപ്പനങ്ങാടികോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി സി.ഐ പി. പ്രമോദ് പറഞ്ഞു

