.ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത .ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ്

ലഖ്നൌ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസെടുത്തു.ഉത്തർപ്രദേശിലാണ് സംഭവം. 2023 ആഗസ്റ്റ് 28ന് ആണ് സംഭവം നടന്നതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡൻറ് മസൂം റാസ റാഹിക്കെതിരെയാണ് സദർ കോട്‌വാലി പൊലീസ് കേസെടുത്തത്.

താൻ അച്ഛനും മൂന്ന് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പം മസൂം റാസയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. തന്നെ ഈ വീട്ടിൽ വെച്ച് മസൂം റാസ ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച അച്ഛനെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. .

ഇന്ത്യൻ ശിക്ഷ നായമത്തിലെ 376 (ബലാത്സംഗം), 302 (കൊലപാതകം), 354 (സ്ത്രീത്വത്തെ അപമാനിക്കൽ), 452 (വീട്ടിൽ അതിക്രമിച്ച് കയറൽ), 323 (മുറിവേൽപ്പിക്കൽ), 504 (സമാധാനം തകർക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പട്ടികജാതി. പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ വകുപ്പും പോക്സോ വകുപ്പും ചുമത്തിയെന്ന് സർക്കിൾ ഓഫീസർ അജയ് സിങ് ചൗഹാൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ കൺവീനർ സഞ്ജയ് പാണ്ഡെ പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. കുറ്റവാളി ശിക്ഷിക്കപ്പെടുമെന്നും ഇരയ്ക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →