റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

July 31, 2023 - 11:25 pm

തിരുവനന്തപുരം: മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭാ സ്പീക്കര്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ അനുസ്മരിച്ചു. ”കുറെ മാസം മുമ്പ് വീട്ടിലെത്തി കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”- ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *