റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്റു: എം പി ജഗന്നാഥ

July 31, 2023 - 10:26 am

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് ബി ജെ പി എം പി ജഗന്നാഥ.1960ല്‍ നെഹ്റു പാസാക്കിയ നിയമമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നാണ് ജഗന്നാഥ സര്‍ക്കാറിന്റെ വാദം. രാഹുല്‍ ഗാന്ധിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ബിജെപി എംപി ആരോപിച്ചു.ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ കോണ്‍ഗ്രസിന് ഒളിക്കാനാവില്ല, ജനാഭിപ്രായം പാര്‍ട്ടിക്കെതിരെ ഉയരും. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ ആദ്യം ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം അനുവദിക്കണമെന്നും അതിനുശേഷം പ്രധാനമന്ത്രി മറുപടി പറയുമെന്നും എം പി പറഞ്ഞു.മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുമ്പോഴാണ് എംപിയുടെ ഇത്തരമൊരു പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.പശ്ചിമ ബംഗാളിലെ രണഘട്ടില്‍നിന്നുള്ള എം.പിയാണ് ജഗന്നാഥ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *