പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. നരസിമുക്കിലാണ് ആനകളിറങ്ങിയത്.കുട്ടികള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് ഇറങ്ങിയത്. ഇവിടെ മുമ്പും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചിരുന്നു. അതിനിടെ, മറയൂരില്‍ കാട്ടാന പടയപ്പ കൃഷി നശിപ്പിച്ചു.മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രദേശവാസികള്‍ ആനക്കൂട്ടത്തെ കാട്ടിലേക്കു തുരത്തി. മൂന്ന് മാസത്തിനിടെ എട്ട് ലക്ഷം രൂപയുടെ കൃഷിനഷ്ടമാണ് മേഖലയില്‍ ആനകള്‍ വരുത്തിയത്.




