റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടി എസ് സിംഗ് ദ്യോവ് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി

June 29, 2023 - 2:12 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, ടി എസ് സിംഗ് ദ്യോവിനെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ പാര്‍ട്ടിയിലെ എതിരാളിയാണ് ടി എസ് സിംഗ്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തുടര്‍വിജയമുണ്ടാകാന്‍ ഇത് ആവശ്യമാണെന്ന് പാര്‍ട്ടി കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *