ഷില്ലോങ്: മേഘാലയയില്‍ ബി എസ് എഫ് ഔട്ട്പോസ്റ്റില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ അതിര്‍ത്തി ഔട്ട്പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രിയോടെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 100 കിലോമീറ്റര്‍ തെക്ക് ദവ്കി പട്ടണത്തിനടുത്തുള്ള ഉംസിയേം ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ചിരുന്ന നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
കള്ളക്കടത്തുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍, അവര്‍ ഒരു ജനക്കൂട്ടത്തെ ഔട്ട്പോസ്റ്റ് ആക്രമിക്കാന്‍ ഉപയോഗിച്ചു. സംഭവം നിയന്ത്രണ വിധേയമാക്കാന്‍ ബിഎസ്എഫ് ആകാശത്തേക്ക് വെടിവെച്ചുവെന്നും ബിഎസ്എഫ് മേഘാലയ ഫ്രോണ്ടിയര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രദീപ് കുമാര്‍ പറഞ്ഞു. കടത്താന്‍ ഉദ്ദേശിച്ച 2.7 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍ പിടിച്ചെടുത്തതായി ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പ്രതികാരമായി കള്ളക്കടത്തുകാരാണ് ജനക്കൂട്ടത്തെ കൊണ്ടുവന്നതെന്നും ഔട്ട്പോസ്റ്റ് ഘെരാവോ ചെയ്തെന്നും ബിഎസ്എഫ് സംശയിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ലോക്കല്‍ പോലീസും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി പ്രദീപ് കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

