റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട് ചെന്നൈയിൽ രണ്ടര വയസുകാരനെ മാതാവും കാമുകനും ചേർന്ന് അടിച്ചു കൊലപ്പെടുത്തി. പ്രണയത്തിന് തടസമായതോടെയാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മാങ്കാട് സ്വദേശി ലാവണ്യയും കാമുകൻ മണികണ്ഠനും ചേർന്നാണ് സർവേശ്വരനെന്ന രണ്ടര വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബൈക്കിൽ നിന്നു വീണുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. മകൻ്റെ മരണത്തിൽ സംശയം ഉന്നയിച്ച് പിതാവ് ശെൽവപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്. താഴെ വീഴുമ്പോൾ ഉണ്ടാകുന്ന മുറിവുകളല്ല ശരീരത്തിലും തലയിലുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

സംശയത്തിൻ്റെ പേരിൽ ലാവണ്യയെയയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതതോടെ, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സെൽവപ്രകാശുമായി പിണങ്ങി കഴിഞ്ഞിരുന്ന ലാവണ്യ, മണികണ്ഠനുമായി അടുപ്പത്തിലായി. ബന്ധത്തിന് മകൻ തടസമായതോടെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *