കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം: പി. ജെ. ജോസഫ്

കോട്ടയം: ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആണ് ആവശ്യപ്പെട്ടത്. കോവിഡ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കർഷകരുടെയും, ചെറുകിട കാരുടെയും
വായ്പ പലിശകൾ എഴുതിത്തള്ളണം.

വരുമാനം ഇല്ലാതായതോടെ കർഷകർ, കച്ചവടക്കാർ, ഓട്ടോ ടാക്സി തൊഴിലാളികൾ, ദിവസക്കൂലിക്കാർ എന്നിവർ പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കുവാൻ സർക്കാർ പ്രഖ്യാപിച്ച ലക്ഷം കോടിയുടെ പാക്കേജിൽ ഇവരുടെ പ്രശ്നപരിഹാരത്തിന് നിർദേശങ്ങളില്ല. മാത്രമല്ല മൊറട്ടോറിയം കാലത്ത് കർഷകർക്കെതിരെ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടു പോവുകയാണെന്നും ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →