റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ : കുന്നംകുളത്ത് ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എസ് ലിഷയാണ് അത്യപൂർവ്വ വിധി പ്രഖ്യാപിച്ചത്. ചെമ്മന്തിട്ട സ്വദേശി അജിതനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017-ലാണ് കേസിനധാരമായ സംഭവം.

15 വയസ്സുകാരിയായ പെൺകുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കി കിടത്തിയതിനുശേഷം പെൺകുട്ടിയെ അതിക്രൂരമായി പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധു മരിച്ചതിനെത്തുടർന്ന് മറ്റു ബന്ധുക്കൾ വീട്ടിൽ വന്നതോടെയാണ് പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുന്നത്. ഇതോടെ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടറായിരുന്ന യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം വുമൺ സിവിൽ പൊലീസ് ഓഫീസർ ഉഷ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് സബ് ഇൻസ്‌പെക്ടർ ജി. ഗോപകുമാറാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 17ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *