റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. പെൺകുട്ടി പീഡനത്തിനിരയി മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാൻ വൈകിയതാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാർ. 2023 ജൂൺ 5 ന് യു.പി ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം.

രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായത്. സംഭവം മകൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഇതിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് ഗ്രാമവാസികളുടെ ആരോപണം.

അതേസമയം സംഭവത്തിൽ ജലൗൺ എഎസ്പി അസീം ചൗധരി അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസീം ചൗധരി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *