വിമാന യാത്രയിൽ ആഡംബര ക്ലാസുകളിൽ നിർണായ തീരുമാനവുമായി ഖത്തർ എയർവേസ്. പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് കാബിനുകൾ ഉണ്ടാകില്ല.ബിസിനസ് ക്ലാസിൽ തന്നെ ഫസ്റ്റ് ക്ലാസിന് സമാനമായ സേവനം ഉറപ്പുവരുത്തുന്നുണ്ടെന്ന് ഖത്തർ എയർവേസ് സി.ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
തുർക്കിയിലെ ഇസ്താംബൂളിൽ ഒരു അഭിമുഖത്തിലാണ് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കാനുള്ള തീരുമാനം അക്ബർ അൽ ബാകിർ വിശദീകരിച്ചത്. ആഢംബരസീറ്റുകൾക്കും സൌകര്യങ്ങൾക്കും വേണ്ടി മുടക്കുന്ന പണത്തിന് സമാനമായി വരുമാനം ലഭിക്കുന്നില്ല, മാത്രമല്ല ഖത്തർ എയർവേസിന്റെ ബിസിനസ് ക്ലാസ് സർവീസ് തന്നെ ഫസ്റ്റ് ക്ലാസിന് കിടപിടിക്കുന്നതാണ്.
യാത്രക്കാരുടെ ആവശ്യങ്ങൾ ബിസിനസ് ക്ലാസിലൂടെ പരിഹരിക്കപ്പെടുമെന്നും അക്ബർ അൽ ബാകിർ ആത്മവിശ്വാസം പ്രകടിപ്പിച്ചു, ഖത്തർ എയർവേസ് പുതുതായി വാങ്ങുന്ന ബോയിങ് വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് കാബിനുകൾ ഉണ്ടായിരിക്കില്ല, എയർലൈൻ മേഖലയിലെ പരമ്പരാഗത ആഡംബര യാത്രാ സങ്കൽപ്പങ്ങളെ തിരുത്തുന്നതാണ് ഖത്തർ വേസിന്റെ തീരുമാനം.

