ന്യൂഡല്‍ഹി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 270-ല്‍ അധികം മരണങ്ങള്‍ നടന്ന ശേഷവും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ഇത്രയധികം വേദനിപ്പിക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പ്രധാനമന്ത്രിക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. ഉടന്‍ തന്നെ റെയില്‍വേ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ച വാങ്ങണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് രാഹുല്‍
