റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ പേപ്പേഴ്‌സ്’, ‘ബി 32 മുതല്‍ 44 വരെ എന്നീ രണ്ടു മലയാള ചിത്രങ്ങൾ തിയേറ്ററുകളില്‍

April 6, 2023 - 2:16 pm

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്.’
നാളുകള്‍ക്കു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ 06/04/23 വ്യാഴാഴ്ച തിയേറ്ററുകളിലെത്തി.

ലോക്ക് ഡൗണ്‍, കൊറോണ സമയത്താണ് കഥ നടക്കുന്നത്. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ജീന്‍ ലാല്‍, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, മണിയന്‍പിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ഹന്ന റെജി കോശി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഫോര്‍ ഫ്രെയിംസ് സൗണ്ട് കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്രീ ഗണേഷാണ്. ഛായാഗ്രഹണം ദിവാകര്‍ മണി, എഡിറ്റിങ്ങ് എം എസ് അയ്യപ്പന്‍ നായര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ചിത്രമായ ‘ബി 32 മുതല്‍ 44 വരെ’ യും റിലീസിനെത്തുന്നു. ശ്രുതി ശരണ്യം നിര്‍മിക്കുന്ന ചിത്രത്തില്‍ ആറു സ്ത്രീകളുടെ ജീവിത കഥയാണ് പറയുന്നത്. രമ്യ നമ്പീശന്‍, സരിന്‍ ഷിഹാബ്, അശ്വതി ബി, അനാര്‍ക്കലി മരയ്ക്കാര്‍, കൃഷ്ണ കുറുപ്പ്, റെയ്ന രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *