റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി സെയ്ഫി പിടിയില്‍

April 5, 2023 - 1:07 pm

മുംബൈ: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ പ്രാഥമിക വിവരം. യാത്രക്കാരെ തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതി 05/04/23 വ്യാഴാഴ്ച രാത്രി തന്നെ പിടിയിലായതായാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ താമസിയാതെ കേരളത്തിലെത്തിച്ചേക്കും. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *