റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

March 31, 2023 - 9:11 pm

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകായുക്ത വിധിയുടെ മുഖ്യമന്ത്രിക്ക് ധാർമികമായ തിരിച്ചടിയാണെന്നും അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്ന വിധിയല്ല ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് അഴിമതി നടന്നിട്ടുണ്ട്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് കേസിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതായി ലോകായുക്ത കണ്ടെത്തി. വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണം. ലോകായുക്തയുടെ വിധി ഒരു വർഷം വരെ വൈകിയെന്നത് സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *