റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽപ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കൂരാച്ചുണ്ട് സ്വദേശി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയിൽ വിട്ടത്. 2023 മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അഖിലിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഖിൽ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്. അതേ തുടർന്ന് അന്ന് തന്നെ അഖിലിനെ അറസ്റ്റ് ചെയ്തു.

അഖിൽ ലഹരിക്ക് അടിമയെന്നാണ് റഷ്യൻ യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതിക്രൂര ലൈംഗിക പീഡനവും മർദനവും നേരിട്ടതായും യുവതി പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ കൈ – കാൽ മുട്ടുകൾക്ക് പരിക്കേറ്റു. നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാൻ തടങ്കലിൽ പാർപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പാസ്‌പ്പോർട്ട് വലിച്ചു കീറി എറിഞ്ഞതായും മൊബൈൽ നശിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം