റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.

March 29, 2023 - 8:44 pm

മുണ്ടക്കയം: ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു മധ്യവയസ്കർ
മരിച്ചു. മുണ്ടക്കയം പുലിക്കുന്നു കപ്പിലാമൂട് തടത്തിൽ വീട്ടിൽ സുനിൽ (48) സഹോദരി ഭർത്താവ് നിലയ്ക്കൽ അട്ടത്തോട് നടു പ്പറമ്പിൽ രമേശ് (ഷിബു-43) എന്നിവരാണ് മരിച്ചത്. ഇരുവരും കൂലിവേലക്കാരാണ്. 29-03-2013, ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഉണ്ടായ ഇടിമിന്നലേറ്റാണ് മരണമടഞ്ഞത്.

സുനിലിന്റെ കുടുംബ വസ്തു സഹോദരങ്ങൾക്ക് വീതം വയ്ക്കുന്നതിനായി അളന്ന് തിരിച്ചതിനുശേഷം വീട്ടുമുറ്റത്ത് ബന്ധുക്കളുമൊത്ത് സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ഇടിമിന്നലിനോടൊപ്പം വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ ഇരുവരും മിന്നലേറ്റ താഴെ കിടക്കുകയായിരുന്നു.

പരിക്കേറ്റ സുനിൽ സംഭവസ്ഥലത്തും രമേശ് ആശുപത്രിയിലേക്കുള്ള യാത്രയിലുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

സുനിലിന്റെ ഭാര്യ സിന്ധു. മകൻ അർജുൻ. രമേശിന്റെ ഭാര്യ സുജാത. മക്കളില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *