അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സീനിയര്‍ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ്: സെലക്ഷന്‍ ട്രയല്‍സ് ബുധനാഴ്ച്ച

March 6, 2023 - 9:52 pm

ഹരിയാനയില്‍ മാര്‍ച്ച് 23 മുതല്‍ 26 വരെ നടക്കുന്ന സീനിയര്‍ നാഷണല്‍ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സീനിയര്‍ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ് 15ന് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടത്തും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എറണാകുളം ജില്ലാ വനിതാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ബുധനാഴ്ച്ച (മാര്‍ച്ച് 8) രാവിലെ 8ന് ആലുവ സെന്റ് സേവിയേഴ്സ് കോളേജില്‍ നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ ആധാര്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2367580.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *