അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി നിർദേശം തദ്ദേശ സ്ഥാപനങ്ങളെ ശക്തീകരിക്കാനുള്ള നിർദേശം മാത്രമായിരുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം; അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള നിർദേശം മാത്രമായിരുന്നു ബജറ്റിൽ മുന്നോട്ടുവച്ചതെന്ന് മന്ത്രി 2023 മാർച്ച് 1 ന് സഭയിൽ വിശദീകരിച്ചു. പുതിയ നികുതി നടപ്പാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ നേരത്തെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →