റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്

July 12, 2020 - 9:13 pm

ഗാന്ധിനഗർ: ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

അമിത് ചവ്ദയാണ് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. അങ്ക്‌ലാവ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം. പാട്ടിദാര്‍ സമുദായത്തിന്റെ സംവരണത്തിനായുള്ള സമരനേതാവായാണ് ഹര്‍ദിക് പട്ടേല്‍ ഉയര്‍ന്ന് വരുന്നത്. പാട്ടിദാര്‍ സമുദായത്തിന് പിന്നോക്ക സമുദായ സംവരണം ആവശ്യപ്പെട്ടുകൊണ്ട് 2015-ലായിരുന്നു പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി സമരം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *