കണ്ണൂർ: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ ധർമടം ചിറക്കുനി ആയിഷാ ഹൗസിൽ ആഷിഫ് ആണ് മരിച്ചത്. പ്രതി അഫ്സലിനെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്.
മദ്യപിച്ചെത്തിയ ആഷിഫ്, വീട്ടിലെ സാധനങ്ങൾ തകർക്കുകയും ബഹളംവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ആഷിഫ് കത്തിയെടുത്ത് അഫ്സലിന്റെ കയ്യിൽ കുത്തി പരിക്കേൽപിച്ചു. ഇതിന് പിന്നാലെയാണ് അഫ്സൽ, ആഷിഫിനെ കുത്തിപ്പരിക്കേൽപിച്ചത്. വയറിന് കുത്തേറ്റ ആഷിഫിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്സലിനെ തലശ്ശേരിയിൽവെച്ചാണ് ധർമടം പോലീസ് പിടികൂടിയത്. അഫ്സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി



