തിരുവല്ല: തിരുവല്ല കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നേരെ ആക്രമണം. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജുവിനെയാണ് ഒരു സംഘം ആക്രമിച്ചത്.ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് 28/12/22 ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

