കൊച്ചി: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. തോപ്പുപടി സ്വദേശി യൂസഫ്(66) ആണ് മരണമടഞ്ഞത്. കൊച്ചി ബ്രോഡ് വെ യിലെ ഒരു വ്യാപാരിയായിരുന്നു യൂസഫ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ജൂലൈ 28നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. യൂസഫ് പ്രമേഹരോഗിയായിരുന്നു. ന്യൂമോണിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ 28-ാം തീയതി മുതല്‍ തന്നെ ഐസിയു യില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. കൊറോണ രൂക്ഷമായതോടെ വൃക്കകള്‍ രണ്ടിന്റെയും പ്രവര്‍ത്തനം നിലച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് യൂസഫിന് രോഗം ബാധിച്ചത്.



