റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടമക്കുടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കോരാമ്പാടത്ത് ആധുനിക നിലവാരത്തിൽ  നിർമ്മാണം പൂർത്തിയാക്കിയ സഹകരണ റോഡിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പ്രദേശത്തെ  യാത്രാക്ലേശത്തിനും  രൂക്ഷമായ വെള്ളക്കെട്ടിനും  പുതിയ റോഡും കാനയും പരിഹാരമൊരുക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പൊതു മരാമത്ത് റോഡിനു കിഴക്കുവശത്തേക്ക് 100മീറ്റർ ദൈർഘ്യത്തിൽ എത്തിയശേഷം ഇരുവശത്തേക്കും രണ്ടായി പിരിയുന്നതുവരെ മൂന്നുമീറ്ററാണ് റോഡിനു വീതി. ഇരുവശത്തേക്കുമുള്ള റോഡുകൾക്ക് 80 മീറ്റർ വീതം നീളമുണ്ടാകും. രണ്ടുമീറ്ററാണ് ഇവിടെ വീതി. തദ്ദേശ സ്ഥാപന എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ട ചുമതല വഹിച്ചത്.കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പി. വിപിൻ രാജ്, വാർഡ് അംഗങ്ങളായ ജെയ്‌നി സെബാസ്റ്റ്യൻ, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *