റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും റെഗുലാരിറ്റി പരിശോധനക്കായി ഈ മാസം സമര്‍പ്പിക്കേണ്ടതില്ല

July 3, 2020 - 9:24 pm

തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍, ഡി.എ.വി.പിയില്‍ എംപാനല്‍ ചെയ്ത കേരളത്തില്‍നിന്നുള്ള പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ജൂൺ മാസത്തെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ റെഗുലാരിറ്റി പരിശോധനക്കായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസില്‍ ഈ മാസം സമര്‍പ്പിക്കേണ്ടതില്ല. സാധാരണഗതിയില്‍ ജൂൺ മാസത്തെ കോപ്പികള്‍ ജൂലൈ 15 നുള്ളിലാണ് പി.ഐ.ബി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇക്കാലയളവില്‍ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ സമര്‍പ്പിക്കാത്തതുകൊണ്ട് റെഗുലാരിറ്റി റദ്ദാക്കുകയോ, പരസ്യങ്ങള്‍ നല്‍കുന്നത് തടസ്സപ്പെടുകയോ ചെയ്യില്ലെന്ന് ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആന്റ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *