റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അദ്ധ്യാപികയോട് പ്രഥമാദ്ധ്യാപിക മോശമായി പെരുമാറിയതായി ഡി.ഇ.ഒ.യ്ക്ക് പരാതി

December 2, 2022 - 8:13 am

എടപ്പറ്റ: ലെഗ്ഗിൻസ് ധരിച്ച് സ്‌കൂളിലെത്തിയ അദ്ധ്യാപികയോട് പ്രഥമാദ്ധ്യാപിക മോശമായി പെരുമാറിയതായി പരാതി. എടപ്പറ്റ സി.കെ.എച്ച്.എം.ജി.എച്ച്.എസിലെ ഹിന്ദി അധ്യാപികയും എടത്തനാട്ടുകര നാലുകണ്ടത്തെ പണ്ടാരത്തിൽ മനോജിന്റെ ഭാര്യയുമായ സരിതാ രവീന്ദ്രനാഥാണ് (38) പരാതിക്കാരി. ഡി.ഇ.ഒ.യ്ക്ക് ഇതുസംബന്ധിച്ച് പരാതിനൽകി.

2022 നവംബർ 30 ബുധാനാഴ്‌ച രാവിലെ 9.50-ഓടെ രജിസ്റ്ററിൽ ഒപ്പിടാൻ ഓഫീസിൽ ചെന്നപ്പോഴായിരുന്നു സംഭവം. ഏതോ കുട്ടികൾ സ്‌കൂൾ യൂണിഫോം ധരിക്കാതെ ക്ലാസിൽ വരുന്ന കാര്യം സംസാരിക്കുന്നതിനിടയിലാണ് ലെഗ്ഗിൻസിനെക്കുറിച്ച് പരാമർശമുണ്ടായത്. തന്റെ വസ്ത്രധാരണം ശരിയല്ലെന്നും ലെഗ്ഗിൻസ് സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രമാണെന്നും പ്രഥമാദ്ധ്യാപിക മോശമായി പെരുമാറിയെന്നുമാണ് ഡി.ഇ.ഒ.യ്ക്കുളള പരാതിയിൽ പറയുന്നത്.

..തന്റെ വസ്ത്രധാരണത്തിൽ സംസ്‌കാരമില്ലായ്‌മ എന്താണെന്ന് സരിത ചോദിച്ചു. അദ്ധ്യാപികമാർക്ക് മാന്യമായ ഏതുവസ്ത്രവും ധരിച്ച്‌ സ്‌കൂളിൽ വരാമെന്ന സർക്കാർ ഉത്തരവുണ്ടെന്നും അതുപ്രകാരം മാന്യമായി വസ്ത്രം ധരിച്ചുതന്നെയാണ് താൻ സ്‌കൂളിൽ എത്തിയിട്ടുള്ളതെന്നും പ്രഥമാദ്ധ്യാപികയോട് പറഞ്ഞതായി സരിത പറഞ്ഞു. ഈ സംസാരം നടക്കുമ്പോൾ സ്‌കൂളിലെ മറ്റുചില ജീവനക്കാരും അവിടെയുണ്ടായിരുന്നു. പ്രഥമാദ്ധ്യാപികയുടെ സംസാരം തനിക്ക് ഏറെ മനോവിഷമമുണ്ടാക്കിയതായും ക്ലാസെടുക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും സരിത പറഞ്ഞുപിക കെ.കെ. റംലത്ത് പറഞ്ഞതായി സരിതാ രവീന്ദ്രനാഥ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *