റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന് തുടക്കമായി

November 21, 2022 - 10:12 pm

പൊതുജനങ്ങളില്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി)യെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ നാലുവരെ നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിക്കുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് എന്‍.സി.വി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പങ്കാളികളായി പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണ സന്ദേശം.

പുരുഷവന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്.വിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആശങ്കകള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.എസ്.വി ക്യാമ്പ് നടത്തുന്നുണ്ട്. സ്ത്രീകളില്‍ നടത്തുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ അനസ്തേഷ്യ, ശസ്ത്രക്രിയ അതിനോടനുബന്ധിച്ച് ആശുപത്രി വാസം, കൂടുതല്‍ ദിവസം വിശ്രമം എന്നിവ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി ചെയ്യുമ്പോള്‍ ലോക്കല്‍ അനസ്തേഷ്യ മാത്രമാണ് ആവശ്യമായി വരുന്നത്. സൂചികൊണ്ടുള്ള സുഷിരം മാത്രമേ എന്‍.എസ്.വി ചെയ്യുവാനായി ഇടുന്നുള്ളൂ.

ശസ്ത്രക്രിയയോ, മുറിവോ, തുന്നലോ ആവശ്യമായി വരുന്നില്ല. വളരെ ലളിതമായി കുറച്ച് സമയത്തിനുള്ളില്‍ ചെയ്യുന്ന ഒന്നാണ് എന്‍.എസ്.വി. ഇത് ചെയ്തതിനുശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാകും. വന്ധ്യംകരണം ചെയ്തദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാം.  ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് നോ-സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *