റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞിനെ ഉപേക്ഷിച്ചുപോയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍

November 21, 2022 - 4:41 pm

തൃശൂര്‍: നാലരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍. നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഓടനാവട്ടം സ്വദേശിയായ അഞ്ജു, കൊട്ടാരക്കര സ്വദേശിയായ ഉണ്ണിക്കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുമ്പോഴാണു പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജങ്ഷനിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു ഉണ്ണിക്കണ്ണന്‍. നാളുകളായി ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്ന അഞ്ജുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. 2022 നവംബര്‍ 11ന് ഇരുവരും ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ഇവര്‍ തൃശൂരിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയാണെന്ന വിവരം ലഭിച്ചത്. പൂയപ്പള്ളി പോലീസ് തൃശൂരില്‍ നേരിട്ട് എത്തിയാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *