റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ എസ് ആർ ടി സി ടൂർ പാക്കേജ്

November 17, 2022 - 8:01 pm

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉല്ലാസയാത്ര ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ കെ ജെ റോയ് ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, പാർക്ക്, നിത്യാനന്ദാശ്രമം എന്നിവിടങ്ങൾ സന്ദർശിച്ചു.  രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര. നവംബർ 25ന് പുറപ്പെടുന്ന വാഗമൺ-കുമരകം (3900 രൂപ), 26ന് പുറപ്പെടുന്ന മൂന്നാർ (2150 രൂപ), 29ന് പുറപ്പെടുന്ന കൊച്ചി ആഡംബര കപ്പൽ (3850 രൂപ) എന്നീ പാക്കേജുകളിലേക്കുള്ള ബുക്കിങ് തുടരുന്നു. ഫോൺ: 9496131288, 8089463675.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *