റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂപ്പറമ്പ് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു

November 17, 2022 - 8:04 pm

കാത്തിരിപ്പിനൊടുവിൽ എരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പ് പ്രഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. 64 ലക്ഷം രൂപ ചെലവിലാണ് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക.

പ്രതിദിനം ശരാശരി 150 രോഗികളാണ് പൂപ്പറമ്പ് പി എച്ച് സിയെ ആശ്രയിക്കുന്നത്. ഏരുവേശ്ശി പഞ്ചായത്തിന് പുറമെ പയ്യാവൂർ പഞ്ചായത്ത്, ശ്രീകണ്ഠാപുരം നഗരസഭ എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. കുടുംബാരോഗ്യ കേന്ദ്രമാക്കാൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ, ദേശീയ ആരോഗ്യ ദൗത്യം 15 ലക്ഷം രൂപ, പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ മാറ്റിവെച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇമ്യൂണൈസേഷൻ ബ്ലോക്ക്, ഐസ് ലൈൻഡ് റഫ്രിജറേറ്റർ, ഡീപ്പ് ഫ്രീസർ സ്റ്റോറേജ്, മുലയൂട്ടൽ കേന്ദ്രം, പാലിയേറ്റീവ് മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോർ റൂം, ലാബ്, ഫാർമസി, കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി ബ്ലോക്ക്, ജീവനക്കാർക്കായുള്ള മുറികൾ എന്നിവയാണ് ഒരുക്കുക. ഇതിന് മുന്നോടിയായി ഉച്ചക്ക് ഒരു മണി വരെ മാത്രം പ്രവർത്തിച്ചിരുന്ന ഒ പി വൈകീട്ട് ആറുമണി വരെയാക്കി. ഇതിനായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും പഞ്ചായത്ത് അധികമായി നിയമിച്ചു. നടപടി പൂർത്തിയാക്കി നിർമാണ പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *