റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍

November 8, 2022 - 11:04 am

സിഡ്നി: ലൈംഗികാതിക്രമക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്തു. താരത്തെ എല്ലാ ഫോര്‍മാറ്റില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പുകളില്‍ താരത്തെ പരിഗണിക്കില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കടുത്ത നടപടികളുണ്ടാകുമെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.സിഡ്നിയിലെ മജിസ്ട്രേറ്റ് കോടതി താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണു സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആറിനാണു സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം താമസിച്ച ഹോട്ടലില്‍നിന്നു ദനുഷ്‌ക ഗുണതിലകയെ പോലീസ് അറസ്റ്റ് ചെയ്തത്.പരുക്കിന്റെ പിടിലായിരുന്ന ഗുണതിലകെ ട്വന്റി20 ലോകകപ്പില്‍ കളിച്ചില്ല. ശ്രീലങ്കയും ഇം ണ്ടും തമ്മില്‍ നടന്ന മത്സരത്തിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 വയസുകാരിയാണു പരാതിക്കാരി. സിഡ്നിയിലെ റോസ്ബേയിലെ ഒരു വീട്ടില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണു പരാതി. നവംബര്‍ രണ്ടിനാണു സംഭവം.

സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരെ നാല് കുറ്റങ്ങളാണ് ചുമത്തിയത്. പോലീസ് കേസില്‍ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു. ഗുണതിലകെയ്ക്കു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഓസ്ട്രേലിയയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു. 2015 ല്‍ ടീമിലെത്തിയ 31 വയസുകാരനായ ഗുണതിലകെ എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ട്വന്റി20കളും കളിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *