ഗ്രൗണ്ടിലിറങ്ങിയ ആരാധകന് പിഴ ശിക്ഷ

മെല്‍ബണ്‍: സിംബാബ്വേയ്ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ ആരാധകനെതിരെ ശക്തമായ നടപടി. നായകന്‍ രോഹിത് ശര്‍മയുടെ മുന്നിലേക്ക് ആണ്‍കുട്ടിയാണ് ഓടിയെത്തിയത്.സിംബാബ്വേയ്ക്കെതിരായ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നു കുട്ടി ഗ്രൗണ്ടിലെത്തിയത്. ഇന്ത്യന്‍ നായകനു മുന്നിലേക്കു കരഞ്ഞുകൊണ്ടാണ് കുട്ടി ഓടിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിന് അധികൃതര്‍ വന്‍പിഴ ചുമത്തി. 6.5 ലക്ഷം രൂപയാണ് ആരാധകന്‍ പിഴയായി അടയ്ക്കേണ്ട തുക. മത്സരത്തില്‍ സിംബാബ്വേയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിവീണ് കുട്ടിയെ പിടിച്ചെങ്കിലും രോഹിത് ശര്‍മ ഓടിയെത്തി അഭിവാദ്യം ചെയ്തു.സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

Share
അഭിപ്രായം എഴുതാം